പൂടംകല്ല്: കള്ളാര്‍ പഞ്ചായത്തില്‍ ജനുവരി 1 മുതല്‍ കോവിഡ് പോസിറ്റിവായ 511 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയാ ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ ,സന്തോഷി ചാക്കോ , അംഗങ്ങളായ വി.സവിത, പി.ജോസ് , വനജ ഐത്തു. ശരണ്യ, ബി.അജിത്ത്, ലില ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.