പൂടംകല്ല്: ലോക പരിസ്ഥിതി ദിനത്തിൽ പണാം കോട് പട്ടിക വർഗ്ഗ കോളനിയിൽ ഒരു കുടുംബം മുഴുവനായി വൃക്ഷത്തൈ പ്രകൃതിയിലേക്കിറങ്ങി. കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ കെ.ജനാർദനനാണ് തന്റെ ഭാര്യയെയും മക്കളെയും ഉൾപെടെ വ്യക്ഷത്തൈ നടാൻ പ്രേരിപ്പിച്ച് പരിസ്ഥിതി ദിന സന്ദേശം നൽകിയത്.
സുന്ദർലാൽ ബഹുഗുണയുടെ വിയോഗത്താലും കോവിഡ് മഹാമാരിയുടേയും പശ്ചാതലത്തിലാണ് ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുന്നത്. പ്രകൃതിയിലെ സന്തുലിതാ സ്ഥയിലുണ്ടാകുന്ന അനാരോഗ്യ പരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടു കൂടി ലോക രാഷ്ടങ്ങൾക്ക് പ്രേരണയായത്. ഭൂമിയുടെ അവകാശികൾ എല്ലാ ജീവജാലങ്ങളുമാണ് അവ സംരക്ഷിക്കാൻ നമുക്ക് ബാധ്യതയുണ്ട്. എന്ന തിരിച്ചറിവാണ് ഈ കുടുംബത്തെ തൈ നടാൻ പ്രേരിപ്പിച്ചത്
2021 ലോക പരിസ്ഥിതി ദിനമുദ്രാവാക്യമാണ് ആവാസ വ്യവസ്ഥയുടെ പുന:രുദ്ധാരണം.
അതുകൊണ്ട് പ്രകൃതിയിലെ വായു, മണ്ണ്, ജലം എന്നിവ സം രക്ഷിക്കുമെന്നും കുടുംബം പ്രതിജ്ഞ എടുത്തു.