കൊട്ടോടി: സർക്കാർ നിർദേശ പ്രകാരം ജൂൺ 5.6 തീയതികളിൽ ഡ്രൈ ഡേ ആചരിച്ചുകൊണ്ട് വീടും പരിസരങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് കൊട്ടോടിയിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊട്ടോടി ടൗൺ ശുചീകരിച്ചു. അതോടനുബന്ധിച് 13-വാർഡിൽ കൊതുക് നശീകരണത്തിന് ഫോഗിങ്ങും നടത്തി. പ്രവർത്തങ്ങൾക്ക് സിപിഎം കൊട്ടോടി ബ്രാഞ്ച് സെക്രട്ടറി കെ.രാജേഷ്, ഡിവൈഎഫ്ഐ രാജപുരം മേഖലാ സെക്രട്ടറി ഇർഷാദ്, വാർഡ് മെമ്പർ പി.ജോസ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പ്രവർത്തനങ്ങൾ വിലയിരുത്തി.