രാജപുരം: ലക്ഷദീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജപുരം പോസ്റ്റ് ഓഫിസിൽ മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തി. സിപിഎം പനത്തടി ഏരിയ സെക്രട്ടറി എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി പി ഐ കള്ളാർ ലോക്കൽ സെക്രട്ടറി ബി.രത്നാകരൻ നമ്പ്യാർ, അദ്ധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി നേതാവ് പി സി.തോമസ് സ്വാഗതവും, സിഐടിയു നേതാവ് പി.കെ. രാമചന്ദ്രൻ , എ ഐ ടി യു സി നേതാവ് ഒ.ജെ.രാജു, ഐ എൻ ടി നേതാവ് റോയി രാജപുരം എന്നിവർ സംസാരിച്ചു.