പൊലിക-2018 എന്ന പേരില്‍ ജില്ലാതല കാര്‍ഷികമേളയും ടെക്‌നോളജി മീറ്റും

രാജപുരം: കൃഷിവകുപ്പ് , പനത്തടി സര്‍വീസ് സഹകരണ ബേങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്‌സ് ക്ലബ് എന്നിവയുടെ അഭിമുഖ്യത്തില്‍ രാജപുരം സ്‌കൂള്‍ മൈതാനിയില്‍ ഈ മാസം 24 മുതല്‍ പൊലിക-2018 എന്ന പേരില്‍ ജില്ലാതല കാര്‍ഷികമേളയും ടെക്‌നോളജി മീറ്റും സംഘടിപ്പിക്കുന്നു. മലയോരത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു കാര്‍ഷികമേള സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ കാര്‍ഷിക വിള പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, കൃഷിപാഠങ്ങള്‍ കാര്‍ഷിക വിപണന സ്റ്റാളുകള്‍, എക്‌സിബിഷന്‍, പ്രമുഖ കമ്പനികളുടെ സ്റ്റാളുകള്‍, കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം വില്‍പന എന്നിവയുണ്ടാകും. മേളയ്ക്ക് മാറ്റുകൂട്ടുന്നതിനായി വിവിധ ദിവസങ്ങളിലായി കാര്‍ഷിക മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, നാടന്‍ കലാമേളകള്‍, ഗാനമേള എന്നിവയും നടക്കും. പരിപാടിയില്‍ സംസ്ഥാന .മന്ത്രിമാര്‍, കര്‍ഷിക ശാസ്ത്രജ്ഞ്ഞര്‍, രാഷ്ട്രീയ-സാമുഹ്യ – ‘സാംസ്‌കാരിക നായകര്‍ എന്നിവര്‍ സംബന്ധിക്കും.

Leave a Reply