ഖേലോ ഇന്ത്യദേശീയ സ്‌കൂള്‍ഗെയിംസില്‍ കേരളംനേടിയ വിജയത്തിളക്കത്തിനു കരുത്തായി മലേേയാരത്തെ അഭിമാനതാരം അഷിത

  • രാജപുരം:ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ഗെയിംസില്‍ കേരളംനേടിയ വിജയത്തിളക്കത്തിനു കരുത്തായി മലേേയാരത്തെ അഭിമാനതാരം അഷിത. ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കബഡിതാരം പ്ലസ് വണ്‍ വിദ്യാര്‍ഥിനി സി.പി.അഷിതയാണ് മികച്ച പ്രകടനത്തിലീടെജില്ലയ്ക്ക് അഭിമാനമായി മാറിയത്. അതിരറ്റ സന്തോഷത്തിലാണ് നാട്ടുകാരും സ്‌കൂള്‍ അധികൃതരും സഹപാഠികളും. ഡല്‍ഹിയില്‍ നടന്ന പെണ്‍കുട്ടികളുടെ കബഡി മത്സരത്തിലാണ് അഷിത ജില്ലയുടെ കായികപ്രതിഭയ്ക്ക് മാറ്റുകൂട്ടിയത്. മത്സരത്തില്‍ കേരളത്തിനു വെങ്കലം ലഭിച്ചു. പന്ത്രണ്ടുപേരിളള കേരള ടീമില്‍ കാസര്‍കോട് ജില്ലയെ ര്രതിനിധീകരിച്ചാണ് അഷിത മത്സരിച്ചത്. നേരത്തേ മധ്യപ്രദേശില്‍ നടന്ന ദേശീയ സ്‌കൂള്‍മീറ്റില്‍ അഷിത മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പ്രവാസിയായ പനത്തടിയിലെ പ്രസീദ്(ബിജു)-മഞ്ജു ദമ്പതികളുടെ മകളാണ്. സഹോദരി സി.പി.അഞ്ജിതയും കബഡിയില്‍ കേരളത്തിനു വേണ്ടി സമ്മാനങ്ങള്‍ വാരിക്കുട്ടിയിട്ടുണ്ട്. മലയോരത്തേക്ക് അഭിമാന നേട്ടം കൊണ്ടുവന്ന അഷിതയ്ക്ക് കോളിച്ചാലില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അനുമോദന പരിപാടിയും നടന്ന

Leave a Reply