കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സ് കരനെൽക്കൃഷിക്ക് തുടക്കം കുറിച്ചു
കാലിച്ചാനടുക്കം: തിരുവാതിര ഞാറ്റുവേലയിൽ കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സ് കരനെൽക്കൃഷിക്ക് തുടക്കം കുറിച്ചു’ കയ്യാല വളപ്പിൽ കുഞ്ഞമ്പു കൃഷി ചെയ്യാൻ നൽകിയ സ്ഥലത്താണ് കൃഷി തുടങ്ങിയത്
വാർഡ് മെമ്പർ നിഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി വി ജയചന്ദ്രൻ, ഹെഡ്മിസ്ട്രസ് ഷേർലി ജോർജ്, സീനിയർ അസിസ്റ്റൻറ് കെ.വി.പത്മനാഭൻ , കോടോംബേളൂർകൃഷി ഓഫീസർ ഹരിത, കുഞ്ഞമ്പു, വി.കെ.ഭാസ്കരൻ ,പി.സരോജിനി, പി.പ്രമോദിനി, രവി, രാഹുൽ രവീന്ദ്രൻ എന്നിവർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ നാല് വർഷമായി വയലിൽ നാടൻ നെല്ലും ജി രകശാല ബിരിയാണി നെല്ലും കൃഷി ചെയ്തുവരുന്നു’