സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു

രാജപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയുക എന്ന പ്രചാരണത്തിന്റെ ഭാഗമായി പെൺകരുത്തിന്റെ കൂട്ടായ്മയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് ചെറുപനത്തടി വാർഡിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങൾ, പൊതുവഴികൾ, വീടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചു. വാർഡ് അംഗം എൻ. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് സുശീല. കെ അധ്യക്ഷതവഹിച്ചു. രജനീ രത്നാകരൻ, യമുന ജോഷി ,ബ്രിജിറ്റ് തോമസ്,മഞ്ജു ബീനീഷ്,നിർമ്മല ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply