ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി സഹപാഠിയുടെ കാരുണ്യം

രാജപുരം : കോടോത്ത് ഡോ:അംബേദ്ക്കര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ഹരിനന്ദന തന്റെ സഹപാഠിക്ക് ഡിജിറ്റല്‍പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണ്‍ നല്‍കി സ്‌ക്കൂളിന് മാതൃകയായി. തന്റെ ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ഓണ്‍ ലൈന്‍ ക്ലാസ് കാണാന്‍ സ സൗകര്യം ഇല്ലാ എന്ന് മനസിലാക്കി ഈ വിവരം തന്റെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. മാതാപിതാക്കളായ കെ.സന്തോഷ് കുമാര്‍, സി.കെ.രതി എന്നിവര്‍ ചേര്‍ന്ന് ഉടനെത്തന്നെ ഒരു മൊബൈല്‍ വാങ്ങി പ്രധാനാധ്യാപിക ഇ.സനിതയെ ഏല്‍പ്പിച്ചു.
ചടങ്ങില്‍ ക്ലാസ് ടീച്ചര്‍ കെ.ഗീത, അദ്ധ്യാപകരായ പി.സതീശന്‍ , സി.പ്രകാശന്‍ , കെ.ജനാര്‍ദ്ദനന്‍ , എം.ഹരീഷ്, കെ.വി.ഗീത എന്നിവര്‍ സംബന്ധിച്ചു.

Leave a Reply