
പൂടംകല്ല്: കുറുമാണം പാറ കോളനിയില്‍ 13 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.മാധവന്‍ – യശോദ ദമ്പതികളുടെ മകന്‍ നികേഷാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് സംഭവം. ആട് പ്രസവിച്ചത് നോക്കാനിറങ്ങിയ അമ്മയുടെ കൂടെ മകനും പോയിരുന്നു. ആട്ടിന്‍ കുഞ്ഞിനെ വൃത്തിയ്ക്കാന്‍ തുണിയെടുക്കാന്‍ വീടിനുള്ളില്‍ പോയ അമ്മ തിരിച്ചു വന്നപ്പോള്‍ മകന്‍ കൂട്ടിന് സമീപം വീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൂടംകല്ല് താലൂക്ക് ആശൂപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. രാത്രി ഉറക്കം വരുന്നില്ലെന്ന് അമ്മയോട് പറഞ്ഞിരുന്നതായി പറയുന്നു. തുടര്‍ന്ന് ഏറെ വൈകിയാണ് നികേഷ് ഉറങ്ങിയത്. ഒരു മാസം മുമ്പ് നികേഷിന് കോവിഡ് പോസിറ്റീവായിരുന്നു. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ധന്യ മാധവന്‍, മധു മാധവന്‍.