ഇന്ത്യന്‍ റെഡ്‌ക്രോസ് കാസര്‍കോട് ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്തു.

പൂടംകല്ല്: ഇന്ത്യന്‍ റെഡ്‌ക്രോസ് കാസര്‍കോട് ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗങ്ങള്‍ക്ക് മാസ്‌ക്, സോപ്പ് എന്നിവ വിതരണം ചെയ്തു. രാജപുരം പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് എ.കെ.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ എച്ച്.എസ് ബട്ട്, ജനറല്‍ സെക്രട്ടറി എം.വിനോദ്, സെക്രട്ടറി ആര്‍.സൂര്യനാരായണ ഭട്ട്, ട്രഷറര്‍ എന്‍.സുരേഷ്, പ്രസ് ഫോറം സെക്രട്ടറി എം.പ്രമോദ് കുമാര്‍ , ട്രഷറര്‍ രവീന്ദ്രന്‍ കൊട്ടോടി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply