വിദ്യാര്‍ത്ഥി നികേഷ് മാധവന്റെ നിര്യാണത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ മാനേജ്‌മെന്റ് അനുശോചന യോഗം ചേര്‍ന്നു.

പൂടംകല്ല്: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി എട്ടാം ക്ലാസില്‍ പഠിക്കുന്ന കുറുമാണം പറകോളറിയിലെ നികേഷ് മാധവന്‍ എന്ന വിദ്യാര്‍ഥിയുടെ അകാല നിര്യാണത്തില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷതയില്‍ അനുശോചന യോഗം ചേര്‍ന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ , വാര്‍ഡ് മെമ്പര്‍ വനജ ഐത്തു, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.ടി. ആന്‍സി, സ്റ്റാഫ് സെക്രട്ടറി എം.യു.ജോസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Leave a Reply