പനത്തടി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ ഇ.ചന്ദ്രശേഖരൻ എംഎൽഎ സന്ദർശിച്ചു.
പ്രശ്നങ്ങൾ വനം മന്ത്രിയെ നേരിട്ടറിയിക്കും.
8 ന് രാവിലെ 11.30 ന് പഞ്ചായത്ത് ഹാളിൽ എം എൽഎ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം.
പാണത്തൂർ: പനത്തടി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായ ചാമുണ്ടിക്കുന്ന്, വട്ടക്കയം, പരിയാരം പ്രദേശങ്ങൾ കാഞ്ഞങ്ങാട് എം എൽ എ ഇ .ചന്ദ്രശേഖരൻ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പഞ്ചായത്തംഗങ്ങളായ വി.പി.ഹരിദാസ് , അഡ്വ.രാധാകൃഷ്ണൻ, സിപിഎം ലോക്കൽ സെക്രട്ടറി അഡ്വ.ബി.മോഹൻകുമാർ, സിപിഐ ലോക്കൽ സെക്രട്ടറി ബി.മോഹനചന്ദ്രൻ, മുൻ പഞ്ചായത്തംഗം പി.തമ്പാൻ എന്നിവർ എംഎൽഎയോടൊപ്പം കൃഷി നാശമുണ്ടായ സ്ഥലങ്ങളിലെത്തി. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും ജനപ്രതിനിധികൾ കർഷകർ, റവന്യു, വനം വകപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂലൈ 8 ന് 11.30 ന് പനത്തടി പഞ്ചായത്ത് ഹാളിൽ ചേരുമെന്നും വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നേതൃത്വം നൽകുമെന്നും ഇ.ചന്ദ്രശേഖരൻ എംഎൽഎ അറിയിച്ചു.