കൊട്ടോടി ചീമുള്ളടുക്കം കോളനിയിൽ ഒൻപതാം ക്ലാസുകാരി അസുഖത്തെ തുടർന്ന് മരിച്ചു
കൊട്ടോടി: ചീമുള്ളടുക്കം കോളനിയിൽ പതിനാല് വയസുകാരി അസുഖത്തെ തുടർന്ന് മരിച്ചു. ബാലകൃഷ്ണൻ ലീല ദമ്പതികളുടെ മകൾ ലിബിന (14) ആണ് മരിച്ചത്. കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. മൂന്ന് ദിവസമായി പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. കുട്ടിക്ക് ചെറുപ്പത്തിൽ തന്നെ ഹൃദയ വാൾവിന് തകരാർ ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. ഇത് ശ്രദ്ധയിൽ പെടാത്തതാണ് മരണ കാരണമെന്ന് കരുതുന്നു. വാൾവ് തകരാർ മൂലം കുട്ടിക്ക് ഇതുവരെ മറ്റ് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന് തളർന്നു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരങ്ങൾ: ലിബിൻ കൃഷ്ണ, ജിബിൻ കൃഷ്ണകൊട്ടോടി ചീമുള്ളടുക്കം കോളനിയിൽ ഒൻപതാം ക്ലാസുകാരി അസുഖത്തെ തുടർന്ന് മരിച്ചു