കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെവിവി ഇഎസ് ചുള്ളിക്കര മേഖലാ കമ്മിറ്റി കടകളച്ച് ഉപവാസ സമരം നടത്തി

കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെവിവി ഇഎസ് ചുള്ളിക്കര മേഖലാ കമ്മിറ്റി കടകളച്ച് ഉപവാസ സമരം നടത്തി

രാജപുരം: കടകൾ മുഴുവൻ ദിവസവും തുറക്കാൻ അനുവദിക്കുക സെക്ടർ മജിസ്ട്രേറ്റ്, പോലീസ് എന്നിവരുട കടന്നു കയറ്റം അവസാനിപ്പിക്കുക, ബാങ്ക് ലോൺ മൊറൊട്ടോറിയം അനുവദിക്കുക എന്നീ ആവശ്യം ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം നടത്തി. ചുള്ളിക്കര മേഖലാ കമ്മിറ്റിക്ക് കീഴിലെ എല്ലാ കടകളും അടഞ്ഞുകിടന്നു.
സമരത്തിന്റെ ഭാഗമായി ചുള്ളിക്കര മേഖല കമ്മിറ്റി മാലക്കല്ല് സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ ഉപവാസം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് മാവേലിൽ, സെക്രട്ടറി കെ.എൻ.വേണു , ട്രഷറർ സണ്ണി എബ്രഹാം എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.

Leave a Reply