കേരള കോൺഗ്രസ് (ബി ) ജില്ല പ്രസിഡന്റ് എ കുഞ്ഞിരാമൻ നായരുടെ വേർപാടിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി
കാഞ്ഞങ്ങാട് : കേരള കോൺഗ്രസ് (ബി ) ജില്ല പ്രസിഡന്റ് എ കുഞ്ഞിരാമൻ നായരുടെ വേർപാടിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരിയാട്ടടുക്കത്ത് വെച്ച് നടന്ന യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ അദ്ധ്യക്ഷത വഹിച്ചു. എൽ ഡി എഫ് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.വി.കുഞ്ഞിരാമൻ, മുൻ എം എൽ എ കെ.കുഞ്ഞിരാമൻ, ഐ യു എം എൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹാരീസ് തൊട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.പികേരള കോൺഗ്രസ് (ബി ) ജില്ല പ്രസിഡന്റ് ്് എ.കുഞ്ഞിരാമൻ നായരുടെ വേർപാടിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.എം ഷാഫി, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സി.കെ.ബാബുരാജ് ,ഐ എൻ എൽ ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.ഗംഗാധരൻ ,ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.രാജു , ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സണ്ണി അരമന, കുന്നൂച്ചി കുഞ്ഞിരാമൻ, എം.ഗൗരി, പി.മണി മോഹൻ ,എന്നിവർ സംസാരിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം പി.ടി.നന്ദകുമാർ വെള്ളരിക്കുണ്ട് സ്വാഗതവും അജയൻ പനയാൽ നന്ദിയും പറഞ്ഞു.