ചുള്ളിക്കര പ്രതിഭാ ലൈബ്രറി ആൻ്റ് റീഡിംഗ് റൂം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
ചുള്ളിക്കര: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ചുള്ളിക്കര പ്രതിഭാ ലൈബ്രറി ആൻ്റ് റീഡിംഗ് റൂം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ബളാൽ ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ മെയ്സൺ കളരിക്കൽ ഉത്ഘാടനം ചെയ്തു. പ്രതിഭാ പ്രസിഡൻ്റ് എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.ഷാബു സ്വാഗതവും ജോ: സെക്രട്ടറി പി.നാരായണൻ നന്ദിയും പറഞ്ഞു. ചുള്ളിക്കര ഗവ: എൽ.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്ന ‘പി.മമ്മദ് ആശംസകൾ അർപ്പിച്ചു.