ഡിവൈഎഫ്ഐ മൃഗാശുമൃഗാശുപത്രിയിൽ പ്രതിഷേധ ധർണ്ണ നടത്തി

ഡിവൈഎഫ്ഐ മൃഗാശുമൃഗാശുപത്രിയിൽ
പ്രതിഷേധ ധർണ്ണ നടത്തി

രാജപുരം: കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കാലിച്ചാനടുക്കത്തെ മൃഗാശുമൃഗാശുപത്രിയിൽ നിന്നും മതിയായ ചികിത്സ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാലിച്ചാനടുക്കം മേഖല കമ്മറ്റി പ്രതിഷേധ ധർണ നടത്തി. സി പി എം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടി.വി ജയചന്ദ്രൻ ഉൽഘാടനം ചെയ്തു. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി.സജിത്ത് സ്വാഗതം പറഞ്ഞു. ശരത്, അഭിനവ് , അനന്തൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply