പനത്തടി പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ തകര്‍ന്ന കമ്പിവേലികള്‍ ഉടന്‍ പുനര്‍ നിര്‍മിക്കാന്‍ തീരുമാനം.

പൂടംകല്ല്: പനത്തടി പഞ്ചായത്തിലെ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണാന്‍ പവനാതിര്‍ത്തികളില്‍ തകര്‍ന്ന കമ്പിവേലികള്‍ ഉടന്‍ പുനര്‍ നിര്‍മിക്കാന്‍ തീരുമാനം. കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനായി കാഞ്ഞങ്ങാട് എം.എല്‍ എ ഇ .ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ യോഗത്തിലാണ് തിരുമാനം. വേലി നിര്‍മിക്കാന്‍ ബാക്കിയുള്ള ഭാഗങ്ങളിലും പുതിയതായി വേലി നിര്‍മിക്കും. ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ബാബു, പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ഡി വിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ.രാമന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വീണ റാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ്,ജോണി തോലമ്പുഴ, പി.ജി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.രാധാകൃഷ്ണ ഗൗഡ, ലത അരവിന്ദന്‍, സുപ്രിയ ശിവദാസ് , പഞ്ചായത്തംഗങ്ങളായ സി.ആര്‍. ബിജു, പി.കെ. സൗമ്യ മോള്‍, വി.പി.ഹരിദാസ് , സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.പ്രഭാകരന്‍, റാണിപുരം വന സംരക്ഷണസമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍, പി. തമ്പാന്‍, ബി. മോഹന്‍ കുമാര്‍, സുനില്‍ മാടക്കല്‍, എം.ബി.മോഹനചന്ദ്രന്‍, കര്‍ഷകരായ ജോണ്‍സണ്‍ പരിയാരം, ജോണി മൂല പ്ലാക്കല്‍, കെ.കെ. മനോജ്, ജോസഫ് പാറക്കടവ്, സീതാറാം നായ്ക്ക് , തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply