ഏലയ്ക്ക കൃഷി വ്യാപിപ്പിക്കാനൊരുങ്ങി പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്

രാജപുരം: ഏലയ്ക്ക കൃഷി വ്യാപിപ്പിക്കുവാൻ പനത്തടി കുടുംബശ്രീ സി ഡി എസ്. റാണിപുരം, കുറിഞ്ഞി, പനത്തടി എന്നീ വാർഡുകൾ കേന്ദ്രീകരിച്ച് ഏലക്ക കൃഷി വ്യാപിപ്പിക്കുവാൻ തയ്യാറെടുക്കുന്നത്. നിലവിൽ കുറിഞ്ഞിയിലെ ജ്യോതി ജെഎൽ ജി ഏലക്ക കൃഷി ചെയ്ത് വരുന്നുണ്ട്. കൂടുതൽ ജെഎൽ ജി കൾ രൂപീകരിച്ച് കാലാവസ്ഥ അനുയോജ്യമായ പനത്തടിയിലെ വിവിധ പ്രദേശങ്ങളിൽ കൃഷി വ്യാപിപ്പിക്കും. ജില്ല മിഷന്റെ ഫാം ലൈവ് ലി ഹുഡിൽ ഉൾപ്പെടുത്തിയാണ് കൃഷി. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം മറ്റ് കൃഷികൾ ചെയ്യുന്നതിന് പ്രയാസം നേരിടുന്ന കർഷകർക്ക് ഏലം കൃഷി ഒരു ആശ്വാസമാകു മെന്നാണ് കുടുംബശ്രീ സി ഡി എസ് പ്രതീക്ഷിക്കുന്നത്.കൂടാതെ, പനത്തടി സി ഡി എസിന്റ “മാ”ബ്രാൻഡിൽ ഏലക്ക വിപണിയിൽ ഇറക്കുവാനും ലക്ഷ്യമിടുന്നു.

Leave a Reply