എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവിദ്യാര്‍ഥികള്‍ക്ക് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി.

രാജപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും, കള്ളാര്‍ ബൂണ്‍ പബ്ലിക് സ്‌കൂള്‍ നിന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വായനശാല പരിധിയിലെ വിദ്യാര്‍ഥികള്‍ക്കും ഉന്നത വിജയം നേടി വിദ്യാര്‍ഥികള്‍ക്കും വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വിജയികളുടെ വീടകുകളില്‍ എത്തി ഉപഹാരം നല്‍കി. വിദ്യാര്‍ത്ഥികളായ ഒലീവിയ എലിസബത്ത്, മെറിന്‍ ജേക്കബ്, ജോണ്‍സ് കെ സ്റ്റീഫന്‍, ഉന്നത വിജയം നേടിയ ഫാത്തിമത്ത് സിജ ഫര്‍ലിന്‍, സോന ബിജു എന്നിവര്‍ക്കുള്ള ഉപഹാര വിതരണത്തിന്റെ ഉദ്ഘാടനം കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. പി കെ മുഹമ്മദ് അധ്യക്ഷനായി. ഇ ആര്‍ സതീഷ് സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ അജേഷ് നന്ദിയും പറഞ്ഞു.

Leave a Reply