സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ചെസ്സ് മത്സരം സംഘടിപ്പിച്ചു. ചെസ്സ് മത്സരം വായനശാല രക്ഷാധികാരി വി.എം.കുഞ്ഞാമദ് ഉദ്ഘാടനം ചെയ്തു

രാജപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ചെസ്സ് മത്സരം സംഘടിപ്പിച്ചു. ചെസ്സ് മത്സരം വായനശാല രക്ഷാധികാരി വി.എം.കുഞ്ഞാമദ് ഉദ്ഘാടനം ചെയ്തു.
15 വയസ്സിന് മുകളില്‍ നടന്ന മത്സരത്തില്‍ ഇ.കെ.അനുഗ്രഹ് ഒന്നും, അബ്ദുള്‍ കരീം രണ്ടും സ്ഥാനങ്ങള്‍ നേടി. 15 വയസ്സിന് താഴെയുള്ള മത്സരത്തില്‍ ഇ കെ അഭിനവ് ഒന്നാം സ്ഥാനവും ഇ കെ അഭിനന്ദ് രണ്ടാം സ്ഥാനവും നേടി. സമ്മാന വിതരണത്തില്‍ വായനശാല പ്രസിഡന്റ് വി.എ .പുരുഷോത്തമന്‍ അധ്യക്ഷനായി. ബ്രദറണ്‍ അസംബ്‌ളി പാസ്റ്റര്‍ അഗസ്റ്റ്യന്‍ കെ മാത്യു സമ്മാനദാനം നിര്‍വ്വഹിച്ചു. പി.കെ.മുഹമ്മദ്, വി.എം.കുഞ്ഞാമ്മദ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, ലൈബ്രേറിയന്‍ സൗമ്യ അജേഷ് നന്ദിയും പറഞ്ഞു.ഇതോടെപ്പം ക്വിസ് മത്സര വിജയികളായ എസ്ഥേര്‍ അഗസ്റ്റ്യ, ക്രിസ് മോന്‍ ബിജു, സൈഫുള്‍ അക്ബര്‍, ശ്രീഹരി ശ്രീധരന്‍,ജ്യോതിരാധാകൃഷ്ണന്‍,
നസി കുഞ്ഞാമദ്, അഭിനവ് കൃഷ്ണ എന്നിവര്‍ക്കും ഉപകാരം നല്‍കി.

Leave a Reply