
മാലക്കല്ല് ത്രിവേണി സ്റ്റോറില്‍ മോഷണം:
90000 രൂപയോളം നഷ്ടപ്പെട്ടു.
കള്ളാറിലെ ഒരു വീട്ടില്‍ മോഷണ ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപെട്ടിട്ടില്ല.
രാജപുരം: മാലക്കല്ല് ത്രിവേണി സ്റ്റോറില്‍ മോഷണം. കടയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷണം പോയി. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഷട്ടര്‍ താഴ്ത്തിയ നിലയിലാണുണ്ടായിരുന്നത്. മുന്‍ വശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്ത് കടന്നത്. ഇന്നലെ വൈകിട്ട് 6 മണിക്കാണ് കട അടച്ചത്. രാജപുരം പോലീസില്‍ പരാതി നല്‍കി. കള്ളാറിലെ ഒരു വീട്ടില്‍ മോഷണ ശ്രമം നടന്നിരുന്നു. ഒന്നും നഷ്ടപെട്ടിട്ടില്ല.