രാജപുരം:പനത്തടി ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് കോഴിച്ചീറ്റയിലെ ചെമ്മനാട്ട് വീട്ടില്‍ വിനോജ് മത്തായിക്ക്. വ്യത്യസ്ത കൃഷി രീതികളാണ് ഈ യുവ കര്‍ഷകനെ പഞ്ചായത്തിലെ ഏറ്റവും മികച്ച കര്‍ഷകന്‍ ആക്കി തീര്‍ത്തത്.90 സെന്റ് ഭൂമിയില്‍ 50 തെങ്ങ്,250 കവുങ്ങ്, 35 ജാതി എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.കൂടാതെ ഇടവിളയായി വാഴയും വിവിധ കിഴങ്ങു വര്‍ഗങ്ങളും, പച്ചക്കറികളും കൃഷി ചെയ്യുന്നു.റംബൂട്ടാന്‍,അവകോട,മിറക്കിള്‍ ഫ്രൂട്ട്‌സ്, ആപ്പിള്‍ തുടങ്ങി 27 ഇനം പഴ വര്‍ഗങ്ങള്‍, വിവിധ ഇനം മത്സ്യങ്ങള്‍ എന്നിവയാണ് വിനോജിന്റെ കൃഷി ഇടത്തിലെ വ്യത്യസ്ത ഇനങ്ങള്‍.കുടാതെ നല്ല ഒരു ക്ഷീര കര്‍ഷകന്‍ കൂടി യാണ് ഇദ്ദേഹം. 2 പശുക്കളെ വിട്ടീല്‍ വളര്‍ത്തുന്നതോടൊപ്പം പുല്‍കൃഷിയും ചെയ്യുന്നു.
ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ പനത്തടി പഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുന്ന കര്‍ഷക ദിനചാരണ ചടങ്ങില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വിനോജ് മത്തായിക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് കൈമാറും.