കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സി.ഒ .എ യും സി.സി.സി എന്നും കാഞ്ഞങ്ങാട് യൂണിറ്റി ഹെഡ് എന്റും സംയുക്തമായി അഗതികള്‍ക്കൊപ്പം ഓണം പരിപാടികളളാര്‍ പെരുംമ്പള്ളിയിലെ ബേത്‌ലെഹെം ആശ്രമത്തില്‍ സംഘടിപ്പിച്ചു

രാജപുരം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സി.ഒ .എ യും സി.സി.സി എന്നും കാഞ്ഞങ്ങാട് യൂണിറ്റി ഹെഡ് എന്റും സംയുക്തമായി അഗതികള്‍ക്കൊപ്പം ഓണം പരിപാടികളളാര്‍ പെരുംമ്പള്ളിയിലെ ബേത്‌ലെഹെം ആശ്രമത്തില്‍ സംഘടിപ്പിച്ചു. ഒ.ജെ.പീറ്ററും കുടുംബവും അദ്ദേഹത്തിന്റെ കുടുംബവക സ്വത്തിലാണ് ആശ്രമം പരിപാലിച്ചു വരുന്നത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് 23 വര്‍ഷമായി.തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മറാഠി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന 65 പേര്‍ ഇവിടെ താമസിക്കുന്നു. ഇതില്‍ 45 പേര്‍ മാനസീക വൈകല്യം അനുഭവിക്കുന്നവരാണ്. സ്ത്രീകള്‍ക്ക് മാത്രമാണ് സംരക്ഷണം പിന്നെ അവരുടെ കുട്ടികളും അന്തേവാസികളായി ഉണ്ട്.കുടുംബത്തിന്റെ പീഢനം സഹിക്കാനാവാതെ വീട് വിട്ടവര്‍, അലഞ്ഞു തിരിയുന്നവര്‍ എന്നിവരെ പലപ്പോഴും പോലീസ് ഉദ്യോഗസ്ഥരാണ് ഇടപെട്ട് ഇവിടെ എത്തിക്കാറുള്ളതെന്ന് പീറ്റര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ആശ്രമത്തില്‍ ഓണസദ്യ ഒരുക്കി. കെ.സി.സി.എല്‍ ഡയരക്ടര്‍ എം.ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു -സി.ഒ .എ കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് സുധീഷ് വെള്ളൂര്‍, സെക്രട്ടറി ഗിരീഷ്, യൂണിറ്റി ചെയര്‍മാന്‍ പി.ഗോപകുമാര്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ ചന്ദ്രന്‍ പനത്തടി, രാഘവന്‍ കോളിച്ചാല്‍, സജി പൂടംകല്ല് എന്നിവര്‍ സംബന്ധിച്ചു. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും കഴിയുന്ന സാമ്പത്തീക സഹായവും നല്കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സി.ഒ .എ ഈ കോറോണ കാലത്ത് ഒട്ടനവധി പരിപാടികളാണ് ജില്ലാ അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ വ്യത്യസ്ത കേന്ദ്രങ്ങളിലായി സംഘടിപ്പിച്ചു വരുന്നത്.കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് സൗജന്യ വൈഫൈ, കൊറോണ കേന്ദ്രങ്ങളിലേക്കുള്ള സൗജന്യ വൈഫൈ ഉള്‍പ്പെടെ ഒട്ടനവധി പരിപാടികള്‍ കേരള വിഷന്‍ സംഘടിപ്പിച്ചിരുന്നു.

Leave a Reply