രാജപുരം: പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബാങ്ക് പരിധിയിലെ മികച്ച പുരുഷ-വനിതാ കര്‍ഷകര്‍, യുവകര്‍ഷകര്‍, കുട്ടികര്‍ഷകര്‍, ബാങ്കില്‍ നിന്നും വായ്പ്പയെടുത്ത് കൃഷിയൊരുക്കിയ മികച്ച സംഘകര്‍ഷകര്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ഇതോടൊപ്പം അംഗപരിമിതി മറികടന്നും കാര്‍ഷിക ജോലികള്‍ ചെയ്യുന്ന ഉദയപുരം സ്വദേശി എം.ഗോപിക്ക് പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിച്ചു. പൂടംകല്ല് ബാങ്ക് ഹാളില്‍ നടത്തിയ അവാര്‍ഡ് ദാനം മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ നൗഷാദ് അരീക്കോട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷനായിരുന്നു. ബാങ്ക് ഓഡിറ്റര്‍ ബി.ഉഷ, മുന്‍ ബാങ്ക് സെക്രട്ടറി പി.രഘുനാഥ്, സെക്രട്ടറി ഡി.ദീപുദാസ്, ബാങ്ക് ഡയറക്ടര്‍ കെ.എം.കേശവന്‍ എന്നിവര്‍ സംസാരിച്ചു.