റിട്ട. അധ്യാപകന്‍ കള്ളാറിലെ ജോര്‍ജ് കുട്ടിയുടെ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍18 വര്‍ഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു.

രാജപുരം: കള്ളാറില്‍ റിട്ട.അധ്യാപകന്‍ ജോര്‍ജ് കുട്ടിയുടെ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ 18 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ജോണ്‍സന്‍ (48)നെയാണ് രാജപുരം എസ്.ഐ സലീം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനീഷ്, പൊലീസ് ഡ്രൈവര്‍ സുമേഷ് എന്നിവര്‍ ചേര്‍ന്ന് പേരാവൂരില്‍ പിടികൂടിയത്. 2003ലാണ് കവര്‍ച്ച. കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ജോര്‍ജ് കുട്ടിയുടെ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് അഞ്ചരപവന്‍ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ജോണ്‍സണ്‍ ഒളിവില്‍ പോകുകയായിരുന്നു. വിരലടയാളത്തിലൂടെയാണ് കവര്‍ച്ചാക്കേസിലെ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്. തുടര്‍ന്ന് രഹസ്യമായ അന്വേഷണത്തിലാണ് പേരാവൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply