വിദ്യാലയ ലൈബ്രറിക്ക് പുസ്തകങ്ങളുമായി സുന്ദര്‍ രാജിന്റെ ഓണ സമ്മാനം

രാജപുരം: ചാമുണ്ടിക്കുന്ന് ഗവ: ഹൈസ്‌ക്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സുന്ദര്‍രാജ് ഓണസമ്മാനമായി നല്‍കിയത് വിദ്യാലയ ലൈബ്രറിക്ക് പുസ്തകങ്ങളാണ് ‘ താന്‍ വായിച്ച പുസ്തകങ്ങള്‍ സഹപാഠികളുo വായിക്കണം എന്ന അഭിപ്രായമാണ് സുന്ദര്‍ രാജിന് ‘ഇക്കഴിഞ്ഞ വിഷു വിന് തനിക്ക് ലഭിച്ച കൈനീട്ടം ഉപയോഗിച്ചാണ് പുസ്തകങ്ങള്‍ വാങ്ങിയത്. ഹോസ്ദുര്‍ഗ് ബി.ആര്‍.സി ജൂലൈയില്‍ നടത്തിയ പുസ്തക പരിചയ മത്സരത്തില്‍ സുന്ദര്‍ രാജിന് രണ്ടാം സ്ഥാനം ലഭിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.സി സുരേഷ്, അധ്യാപകരായ കെ.പി വിനയ രാജന്‍, പ്രഭ, ശ്രീലത എന്നിവര്‍ സുന്ദര്‍രാജിന്റെ വീട്ടിലെത്തി പുസ്തകങ്ങള്‍ ഏറ്റ് വാങ്ങി

Leave a Reply