അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു.
തായന്നൂർ : എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സിന്റെയും നെഹ്റു യുവകേന്ദ്രയുടേയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ മഹാത്മാ അയ്യൻകാളിയുടെ 158 മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു.
ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകൻ രാജൻ പനങ്ങാട് ഉത്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി കെ.എംസുരേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രമേശൻ മലയാറ്റുകര അനുസ്മരണ പ്രഭാഷണം നടത്തി.
ജയകൃഷ്ണൻ , റീ, ജിഷ്ണു, ചാമ്പ്യൻ സുജിത് , മനു, ഗണേഷ്, രാധിക, രഞ്ജിത് , മിഥുൻ കണ്ണൻ, അമ്പു എ ഇ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പായസ വിതരണം നടത്തി.