എണ്ണപ്പാറയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു

എണ്ണപ്പാറയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു

എണ്ണപ്പാറ: കാസർകോട് നെഹ്റു യുവ കേന്ദ്രയും കാസർഎണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബും സംയുക്തമായി ഭാരത സ്വാതന്ത്ര്യത്തിന്റെ 75 മത് വർഷം -അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ-2021 കൂട്ടയോട്ടം എണ്ണപ്പാറയിൽ സംഘടിപ്പിച്ചു.
ശാരീരിക ക്ഷമത നേടുക ആരോഗ്യം നിലനിർത്തുക എന്നീ ആശയങ്ങളുയത്തിയ പരിപാടിയിൽ നെഹ്റു യുവകേന്ദ്ര പരപ്പ ബ്ലോക്ക് വളണ്ടിയർ ജയകൃഷ്ണൻ അദ്ധ്യക്ഷ വഹിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഭാമോദരൻ ഉദ്ഘാടനം ചെയ്തു.
ശ്രീജിത് ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ പ്രതിജ്ഞ വിജിത ചൊല്ലിക്കൊടുത്തു. നെഹ്റു യുവകേന്ദ്ര പരപ്പ ബ്ലോക്ക് യുത്ത് കോർഡിനേറ്റർ ജിഷ്ണു, രാജൻ പനങ്ങാട്, രമേശൻ മലയാറ്റുകര , സി.സതീശൻ , സി.എം കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply