പൂടംകല്ലിലെ പാലത്തുരുത്തില്‍ പി.ജി.ജോണിന്റെ കൃഷികള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു.

രാജപുരം: പൂടംകല്ലിലെ പാലത്തുരുത്തില്‍ പി.ജി.ജോണിന്റെ കൃഷികള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു. ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത കപ്പ, ചേമ്പ്, ചേന എന്നിവ ഇന്നലെ രാത്രി നശിപ്പിച്ചത്. കൃഷിസ്ഥലം സംരക്ഷിച്ച് വേലി നിര്‍മ്മിച്ചിരുന്നെങ്കിലും ഇവ തകര്‍ത്താണ് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്. പരിസരത്തെ മറ്റു കര്‍ഷകരുടെ കൃഷികളും പന്നികള്‍ നശിപ്പിച്ചിട്ടുണ്ട്.

Leave a Reply