കോളിച്ചാല്‍: പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ എരിഞ്ഞിലംകോട് വച്ച് പുനര്‍ജനി ആയൂര്‍വേദ മെഡിക്കല്‍ ക്യാംപും കോവിഡ് 19 ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പനത്തടി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: ദൃശ്യ ബോധവല്‍ക്കരണ ക്ലാസ്സ് എടുക്കുകയും രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കുകയും ചെയ്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബൈദ, ജെ.പി. എച്ച്.എന്‍ സുമ, ആശാ വര്‍ക്കര്‍ ഷൈജ, എ.ഡി.എസ് ഭാരവാഹികള്‍, ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.