
രാജപുരം: കളളാര്‍ പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെ ആദരിച്ചു.
പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.
മുന്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ എം.കെ.മാധവന്‍ നായര്‍ നായര്‍ , ലീലാമ്മ ജോസ് , മുന്‍ പഞ്ചായത്ത് സെക്രട്ടറി വര്‍ഗീസ് പാലുവേലി, ജീവനക്കാരായ മധുസൂദനന്‍ , സി.എ.ജോസ് എന്നിവരെയും 2000 മുതല്‍ 2020 വരെയുള്ള പഞ്ചായത്ത് ജനപ്രതിനിധികളെയും ആദരിച്ചു. യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഗീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രേഖ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ , മുന്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ.മാധവന്‍ നായര്‍ നായര്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് കൈമാറി.