കോളിച്ചാല്‍ : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ വരുന്ന പബ്‌ളിക് എന്റമോളജി നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഞ്ജന രാമചന്ദ്രന് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് അനുമോദിച്ചു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് സി.കണ്ണന്‍ നായര്‍ ഉപഹാരം നല്‍കി..
ക്ലബ്ബ് സെക്രട്ടറി സെബാന്‍ കാരക്കുന്നേല്‍, മുന്‍ പ്രസിഡണ്ട് ആര്‍..സൂര്യനാരായണ ഭട്ട് , ട്രഷറര്‍ എ.പി.ജയകുമാര്‍ , പ്രണവ് സി.അനില്‍, അഞ്ജന രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.