
- രാജപുരം: ബളാംന്തോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജിമോഹനന്‍ ഉദ്ഘാടനം ചെയ്തു. രാജപുരം എസ്.ഐ. ജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹേമാംബിക, പി.ടി.എ.പ്രസിഡന്റ് കുര്യാക്കോസ്, പ്രഥമാധ്യാപിക ശ്യാമള, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ കബഡി താരം അഷിത, ഈ വര്‍ഷം സര്‍വീസില്‍ നിന്നും പിരിയുന്ന അധ്യാപകരായ ത്രേസ്യാമ്മ, ജെസി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സംഘടിപ്പിച്ചു