
രാജപുരം: ചാമുണ്ഡിക്കുന്ന് യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന് ബാബു നിര്‍വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി പി.അപ്പുക്കുട്ടന് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹേമാംബിക, പഞ്ചായത്തംഗങ്ങളായ സി.ആര്. അനൂപ്, ജി.ഷാജി ലാല്‍, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ബി.മോഹന്‍ കുമാര്‍, പി.ദിലീപ് കുമാര്‍, കെ.സി.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ സന്നദ്ധ പ്രവര്ത്തകന് പ്രമോദിനെയും ദേശീയ-സംസ്ഥാന-ജില്ലാതലങ്ങളില്‍ മികവ് തെളിയിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു.