രാജപുരം : വിശ്വകര്‍മ ജയന്തിയോടനുബന്ധിച്ച് ബിഎംഎസ് കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി കൊട്ടോടി പേരടുക്കത്ത് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി പി.വി.സത്യനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.കണ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുകുമാരന്‍, വനവാസി വികാസ കേന്ദ്രം ജില്ലാ ട്രഷറര്‍ ഇ.കുഞ്ഞമ്പു, പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍, ബിഎംഎസ് പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ പി.വിജയന്‍, പാണത്തൂര്‍ മേഖല വൈസ് പ്രസിഡന്റ് തങ്കച്ചന്‍ പാണത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖല ജോയിന്റ് സെക്രട്ടറി സുരേഷ് പെരുമ്പള്ളി, ജില്ലാ കമ്മിറ്റി അംഗം പ്രമീള കൊട്ടോടി, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ലത ദാമോദരന്‍, ബി എം എസ് തയ്യല്‍ തൊഴിലാളി യൂണിയന്‍ കൊട്ടോടി യൂണിറ്റി പ്രസിഡന്റ് ദീപ്തി ഭാസ്‌കരന്‍, സെക്രട്ടറി രേവതി ബാലു, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഭാസ്‌കരന്‍ കാവുങ്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.