തട്ടുമ്മലിലെ ആദ്യകാല വില്ലേജ് ഓഫിസ് കെട്ടിടം ഓടുകള്‍ ഇളകി വീണ് അപകട ഭീഷണിയില്‍ .

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ തട്ടുമ്മലിലെ ആദ്യകാല ബേളൂര്‍ വില്ലേജ് ഓഫിസ് കെട്ടിടം ഓടുകള്‍ ഇളകി വീണ് അപകട ഭീഷണിയില്‍ .
1976 നിര്‍മിച്ച കെട്ടിടമാണ് ഇടിഞ്ഞ് വീഴാറായി അപകട ഭീഷണിയില്‍ ഉള്ളത്. മരം കൊണ്ടുള്ള മേല്‍ക്കൂര ദ്രവിച്ചതോടെ ഓടുകള്‍ നിലംപൊത്താന്‍ തുടങ്ങിയിട്ടുണ്ട്. ചുമരുകള്‍ മഴ നനഞ്ഞ് ഏതു സമയവും ഇടിഞ്ഞ് വീഴുമെന്ന സ്ഥിതിയിലാണ്. അപകട ഭീഷണി ഉയര്‍ത്തുന്ന ഉപയോഗ ശൂന്യമായ ഈ കെട്ടിടം അധികൃതര്‍ പൊളിച്ച് നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Leave a Reply