ജില്ലയില്‍ എയിംസ് ആവശ്യപ്പെട്ട് പാണത്തൂരില്‍ നിന്നും മാവുങ്കാല്‍ വരെ പ്രചാരണ വാഹന ജാ

പാണത്തൂര്‍: ജില്ലാ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടത്തുന്ന പ്രചരണ വാഹന ജാഥ പാണത്തൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ജാഥ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ :സൂര്യനാരായണ ഭട്ട് സ്വാഗതവും, ജാഥ ക്യാപ്റ്റന്‍ കെ.ജെ.സജി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ജോണി തേലാമ്പുഴ, മോഹന്‍കുമാര്‍, മൈക്കിള്‍ പൂവത്താനി ,ജോസ് കൊച്ചുകുന്നേല്‍, സെബാന്‍ കാരക്കുന്നേല്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥയ്ക്ക് വിവിധ ടൗണുകളില്‍ സ്വീകരണം നല്‍കി. ചുള്ളിക്കരയില്‍ നല്‍കിയ സ്വീകരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.എ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മാവുങ്കാലില്‍ നടന്ന സമാപന സമ്മേളനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply