ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്നേഹാദരവ് 2018 മാലക്കല്ലില്‍

രാജപുരം: ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോനാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികര്‍ക്ക് ആദരമൊരുക്കും. സ്നേഹാദരവ്-2018 എന്ന പേരില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാലക്കല്ല് ലൂര്‍ദ്മാതാ പള്ളിയിലാണ് പരിപാടി. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്യും. രാജപുരം ഫൊറോനാ കൗണ്‍സില്‍ പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിക്കും. കെ.സി.സി. അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. കുടിയേറ്റത്തിന്റെ രണ്ടാം തലമുറയില്‍പ്പെട്ടവരടക്കം രാജപുരം ഫൊറോനയ്ക്ക് കീഴിലുള്ള 11 പള്ളികളില്‍ നിന്നുമായി 75 വയസ്സ് പിന്നിട്ട 375 ക്നാനായ പിതാക്കന്‍മാരെയാണ് ആദരിക്കുന്നത്. പ്രായാധിക്യത്താല്‍ ചടങ്ങിന് എത്താന്‍ സാധിക്കാത്തവരെ അവരുടെ വീടുകളിലെത്തി ആദരിക്കുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫാ.ഷാജി മുകളേല്‍, സജി പ്ലാച്ചേരിപ്പുറത്ത്, ബാബു കദളിമറ്റം, അബ്രാഹം കടുതോടി, കുര്യന്‍ തടത്തില്‍, ബിജു മുണ്ടപ്പുഴ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply