കോളിച്ചാല്‍ കരുണാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡിയും പൊതുസമ്മേളനവും കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു

  • രാജപുരം: കോളിച്ചാല്‍ കരുണാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡിയും പൊതുസമ്മേളനവും കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍, കള്ളാര്‍ പഞ്ചായത്ത് ത്രേസ്യാമ്മ ജോസഫ്, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹേമാംബിക, പഞ്ചായത്തംഗങ്ങളായ പി.ജെ.ജനീഷ്, ആശാ സുരേഷ്, സെന്റിമോന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply