രാജപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു ഒടയംചാല്‍ റോട്ടറി ക്ലബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡയബിറ്റിനെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മെഡിക്കല്‍ ക്യാമ്പില്‍ പൊതുജനങ്ങളുടെ ബിപിയും ബ്ലഡ് ഷുഗറും പരിശോധിച്ചു. സി.പി.സാബു, അനില്‍കുമാര്‍, തമ്പാന്‍, സി.ചന്ദ്രന്‍, സുബി തോമസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മെഡിക്കല്‍ പങ്കെടുത്തു.