കുടുംബശ്രീ റാണിപുരത്ത് നടത്തുന്ന പലഹാര ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് റാണിപുരത്ത് നടത്തുന്ന പലഹാര ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സി.മാധവി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ അഡ്വ.രാധാകൃഷ്ണഗൗഡ, ബിജു, ഹരിദാസ്, സൗമ്യമോള്‍, രാധ സുകുമാരന്‍, വേണുഗോപാല്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെപി.നിര്‍മ്മല എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. സി ഡി എസ് മെമ്പര്‍മാരായ യശോദ വിജയന്‍, പ്രഭ രവി, മല്ലിക കൃഷ്ണന്‍, സി.ശ്രീദേവി, പുഷ്പാവതി, സുശീല, സ്‌നേഹി ഷാജി, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മാ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, തേന്‍, ഏലക്ക, ഗ്രാമ്പു, കൂണ്‍, കപ്പ എന്നിവ കൊണ്ടുള്ള ബിരിയാണി, കൂണിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍, വിവിധ തരം പായസങ്ങള്‍, പലതരം അടകള്‍, കേക്കുകള്‍, മറ്റ് ബേക്കറി സാധനങ്ങള്‍, ഇളനീര്‍, താറാവ്, കോഴി എന്നിവയുടെ മുട്ടകളും അവയുടെ ഉല്‍പ്പന്നങ്ങളും, വിവിധ തരം അപ്പങ്ങള്‍, അച്ചാറുകള്‍ എന്നിങ്ങനെ അനവധി പലഹാരങ്ങള്‍ ഫെസ്റ്റില്‍ ശ്രദ്ധേയമായി. ഒന്നാമത്തെ ദിവസം കൊണ്ട് തന്നെ 1000 ല്‍ കൂടുതല്‍ ആളുകള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. ഒക്ടോബര്‍ 9 വരെയാണ് പലഹാര ഫെസ്റ്റ് നടത്തുന്നത്.

Leave a Reply