സിപിഎം പനത്തടി ഏരിയ സമ്മേളനം നവംബര്‍ 24, 25 തീയതികളില്‍ ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ നടക്കും.

രാജപുരം: സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടക്കുന്ന പനത്തടി ഏരിയ സമ്മേളനം നവംബര്‍ 24,25 തീയതികളില്‍ ചുള്ളിക്കര മേരി മാത ഓഡിറ്റോറിയത്തില്‍ എം ഗോപാലന്‍ നഗറില്‍ നടക്കും. സംഘാടക സമിതി രൂപീകരിച്ചു. ഏരിയ സെക്രട്ടറി എം.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.കോരന്‍ അധ്യക്ഷത വഹിച്ചു.. യു.തമ്പാന്‍, യു.ഉണ്ണികൃഷ്ണന്‍, ഷാലു മാത്യു എന്നിവര്‍ സംസാരിച്ചു. ഒക്ലാവ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഒക്ലാവ് കൃഷ്ണന്‍ (ചെയര്‍മാന്‍), പി.കെ.രാമചന്ദ്രന്‍, കെ.വി.രാഘവന്‍ (വൈസ് ചെയര്‍മാന്‍), ഷാലു മാത്യു (കണ്‍വീനര്‍), ജോഷി ജോര്‍ജ്ജ്, സിനു കുര്യാക്കോസ് (ജോയിന്റ് കണ്‍വീനര്‍)

Leave a Reply