വന സംരക്ഷണ സമിതി റാണിപുരത്ത് മാലിന്യ നിര്‍മാര്‍ജന ശുചീകരണ പ്രവര്‍ത്തനം നടത്തി.

രാജപുരം: റാണിപുരം വന സംരഷണസമിതി വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി റാണിപുരത്ത് മാലിന്യ നിര്‍മാര്‍ജന ശുചീകരണ പ്രവര്‍ത്തനം നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.കെ.രാഹുല്‍, എം.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. എസ്.പുഷ്പാവതി, എം.പി.അഭിജിത്ത്, എന്‍.കെ.സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply