കള്ളാര്‍ പഞ്ചായത്ത് എലിപ്പനി രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്തു.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് എലിപ്പനി രോഗപ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി തോഴിലുറപ്പുതൊഴിലാളി കള്‍ക്കും മറ്റ് തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കും പ്രതിരോധഗുളിക ഡോക്‌സിസൈക്ലിന്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു . യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപി, സന്തോഷ് വി ചാക്കോ , ചെയര്‍പേഴ്‌സണ്‍ പി.ഗീത, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എച്ച് ഐ ശ്രീകുമാര്‍ ക്ലാസെടുത്തു.

Leave a Reply