റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ കുടുംബശ്രീ നടത്തുന്ന പലഹാര ഫെസ്റ്റിന് മികച്ച പ്രതികരണം.

രാജപുരം. കോടമഞ്ഞില്‍ കുളിച്ച റാണിപുരത്തെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തി മടങ്ങുന്നവര്‍ക്ക് വൈവിധ്യങ്ങളായ വിഭവങ്ങളുടെ രുചിയും നുകര്‍ന്നു മടങ്ങാം. ഗുണമേന്മയും മായം കലരാത്തതും പരമ്പരാഗതവുമായ ഒട്ടേറെ മധുരപലഹാരങ്ങള്‍ പഞ്ചായത്തിലെ വിവിധ അയല്‍ക്കൂട്ടം വനിതാ സംരംഭങ്ങളില്‍ നിന്നും ഫെസ്റ്റിലേക്ക് എത്തുന്നു. ക്യാബേജ് കട്ലറ്റ്, കൂണ്‍ ബിരിയാണി, കൂണ്‍ കട്‌ലറ്റ് വിവിധതരം പായസങ്ങള്‍ എന്നിവയാണ് മേളയിലെ പ്രധാന വിഭവങ്ങള്‍. കുടാതെ മലയോരത്തെ തനതു വിഭവമായ കപ്പയും മീന്‍കറിയും മേളയില്‍ സുലഭം. ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച മേള നാളെ സമാപിക്കും.ആയിരത്തില്‍ പരം ആളുകള്‍ മേള സന്ദര്‍ശിച്ചു.
പലഹാര ഫെസ്റ്റിലെ ഇന്നത്തെ ദിവസത്തെ മേള ജില്ലാ കുടുംബശ്രീ മിഷന്‍ എ.ഡി.എം.സി സി എച്ച്.ഇക്ബാല്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എന്‍.വിന്‍സെന്റ്, സി.ഡി.എസ്സ് പ്രസിഡന്റ് സി.മാധവി, കെ.രവിത, ലൈസാ തങ്കച്ചന്‍, കെ.സുശീല തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply