തായന്നൂര്‍: മലയാളികള്‍ക്ക് ഒട്ടേറെ അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ എം.എസ്.ബാബുരാജിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ 43-ാം ചരമവാര്‍ഷിക ദിനത്തില്‍ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് നടത്തിയ ‘പാമരനാം പാട്ടുകാരന്‍ ‘ എന്ന പരിപാടി പുതുമ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
നെഹ്‌റു യുവകേന്ദ്രയുടെയും , സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും , കോടോം-ബേളൂര്‍ യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും സഹകരണത്തോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പരിപാടി കലാ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ പപ്പന്‍ ശ്യാമളാലയം ഉത്ഘാടനം ചെയ്തു. യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് സി.സതീശന്‍ അദ്ധ്യക്ഷതവഹിച്ചു.
സാമൂഹ്യ പ്രവര്‍ത്തകന്‍ രമേശന്‍ മലയാറ്റുകര അനുസ്മരണ പ്രഭാഷണം നടത്തി.
പോലീസ് ഉദ്യോഗസ്ഥനായ എന്‍.ശ്രീകുമാര്‍, സുനിത ബാലന്‍, സുരേഷ് കുമാര്‍ , കെ.ബി.രാധിക, സുരേന്ദ്രന്‍ കളളാര്‍ , നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍ കെ.റീന തുടങ്ങി ഇരുപതില്‍ പരം ആളുകള്‍ ബാബുരാജിന്റെ ഗാനങ്ങള്‍ ആലപിച്ചു. കെ.മനു സ്വാഗതവും, പ്രിയേഷ് കുമാര്‍ നന്ദിയും പറഞ്ഞു