രാജപുരം: അട്ടേങ്ങാനം തട്ടുമ്മലില്‍ കൊപ്ര ഡ്രയറിന് തീപിടിച്ച് വന്‍ നാശനഷ്ടം. 2500 കിലോ കൊപ്ര കത്തിനശിച്ചു. ഇന്നു രാവിലെ ഏഴരയോടെ തട്ടുമ്മലിലെ വിറ്റല്‍ ആഗ്രോ ഇന്റസ്ടിയല്‍ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. കാഞ്ഞങ്ങാടു നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസറുദ്ദീന്റെ നേതൃത്ത്വത്തില്‍ രണ്ടു യൂണിറ്റ് അഗ്‌നി രക്ഷാസേന എത്തിയാണ് തീയണച്ചത്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ സതീശന്‍, സേനനാംഗങ്ങളായ ജയരാജ്, ശരത്ത്‌ലാല്‍, അരുണ്‍, അജ്മല്‍ഷ, ഷിജു, സുധീഷ് കുമാര്‍, ഹോം ഗാര്‍ഡുമാരായ പ്രഭാകരന്‍, നാരായണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.