രാജപുരം: വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26ന് കള്ളാറില്‍ നടക്കുന്ന ലക്‌നൗചലോ ഐക്യദാര്‍ഢ്യ റാലി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി രത്‌നാകരന്‍ നമ്പ്യാര്‍ അധ്യക്ഷനായി. ഒക്ലാവ് കൃഷ്ണന്‍, എച്ച് ലക്ഷ്മണഭട്ട്, പി ജെ തോമസ്, പി കെ രാമചന്ദ്രന്‍, കെ ബി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ജോസ് ജോണ്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ബി രത്‌നാകരന്‍ നമ്പ്യാര്‍ (ചെയര്‍മാന്‍), എച്ച് ലക്ഷ്മണഭട്ട്, എം അബ്ദുള്‍ മജീദ്, ടോമി വാഴപ്പള്ളി (വൈസ് ചെയര്‍മാന്‍മാര്‍) കെ ബി രാഘവന്‍ (കണ്‍വീനര്‍) , സിജോ ചാമക്കാലയില്‍ , കെ എ പ്രഭാകരന്‍, ജോസ് ജോണ്‍ ( ജോയിന്റ് കണ്‍വീനര്‍)